April 3, 2025, 11:53 pm

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദ് ഭീകര മൊഡ്യൂൾ തകർത്ത് സുരക്ഷാ സേന

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് ജെയ്‌ഷെ മുഹമ്മദിൻ്റെ ഭീകര മൊഡ്യൂളിനെ സുരക്ഷാ സേന പിടികൂടി. നാല് ജെയ്‌ഷെ ഭീകരർ അറസ്റ്റിൽ. ഇവരുടെ ആയുധങ്ങളും പിടിച്ചെടുത്തു. സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ശനിയാഴ്ച വൈകുന്നേരം ശ്രീനഗർ പൊലീസും സിആർപിഎഫ് 29 ബറ്റാലിയനും ഉൾപ്പെടുന്ന സംയുക്ത സംഘം കെനിഹാമ പ്രദേശത്ത് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും വാഹന പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്.