April 19, 2025, 11:51 pm

കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം

കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാളലിൽ മുക്ക് സ്വദേശി സന്ധ്യക്കാണ് (43) പരിക്കേറ്റത്. തടി ലോറി കേബിളിൽ തട്ടി തകർന്നു. ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു

സ്കൂട്ടർ ചാടിയെഴുന്നേറ്റ് സന്ധ്യയുടെ ദേഹത്ത് വീണ് പരിക്കേറ്റു. സന്ധ്യയുടെ തോൾ തകർന്നു. സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരാണ് ട്രക്ക് തടഞ്ഞത്.