April 11, 2025, 4:19 am

പെട്രോള്‍ പമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

പെട്രോൾ പമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുഞ്ചിറ സ്വദേശി ഷാനവാസ് (43) അന്തരിച്ചു. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയ പാതയിൽ മറീന ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിലാണ് ഷാനവാസ് തീകൊളുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച വൈകീട്ട് സ്‌കൂട്ടറിൽ പെട്രോൾ പമ്പിലേക്ക് കയറിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ചോദിച്ചു. എന്നാല്‍ ജീവനക്കാര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഷാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.