April 21, 2025, 10:24 am

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍

വിനോദസഞ്ചാര മേഖലയിൽ ഖത്തർ വലിയ മുന്നേറ്റമാണ് നടത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഏകദേശം 400,000 പേർ ജനുവരിയിൽ ഖത്തർ സന്ദർശിച്ചു. ഇത് മൊത്തം സന്ദർശകരിൽ 53% വരും. 2030ഓടെ പ്രതിവർഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഖത്തർ പദ്ധതിയിടുന്നത്.

2023 ജനുവരിയില്‍ ഒന്നരലക്ഷത്തില്‍ താഴെ മാത്രമായിരുന്നു സന്ദര്‍ശകരുടെ എണ്ണം. പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം സന്ദര്‍ശകരില്‍ ഏഴ് ശതമാനം മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

2022 ലോകകപ്പിന് ശേഷം ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഏഷ്യൻ കപ്പിനായി ഖത്തറിലേക്ക് വരുന്നവർക്ക് ഫാൻസ് വിസ എന്ന പേരിൽ അവതരിപ്പിച്ച ഹയ കാർഡ് ഏറെ സഹായകമായി. ഖത്തറിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ 20% യൂറോപ്പിൽ നിന്നാണ്. ജനുവരിയിൽ മാത്രം 700,000 പേർ ഏഷ്യൻ കപ്പ് കാണാൻ ഖത്തറിലെത്തി.