തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡകളുടെ പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡകളുടെ പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോഡ് നിർമാണത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം രൂക്ഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്‌നമല്ല, ചില കരാറുകാർ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചു, അവരെ മാറ്റി, പണി നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ പലയിടത്തും റോഡ് തകർന്നു. ഇവിടങ്ങളിലെല്ലാം ഗതാഗത നിയന്ത്രണമുണ്ട്. പലപ്പോഴും ആളുകൾ പോലും അറിയാതെ വന്ന് കുടുങ്ങിപ്പോകുന്നു.