സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർധിച്ചു
രാജ്യത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർദ്ധിച്ചു. 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലത്തെ ഉപഭോഗം. പുറത്തുനിന്നും വാങ്ങിയത് 85.76 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ ഉപയോഗം വർധിച്ചതാണ് ഉപഭോഗം കൂടാൻ കാരണമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി.
തുടർച്ചയായി രണ്ടാഴ്ചയായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലധികമാണ്. ഇന്നലെ ഉപഭോഗം വീണ്ടും വർധിച്ചു. മാർച്ച് 21ന് 101.13 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം എങ്കിൽ ഇന്നലെ വീണ്ടും 101.49 ദശലക്ഷം യൂണിറ്റായി ഉയർന്നു. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 13.74 ദശലക്ഷം യൂണിറ്റാണ്. ഇന്നലെ 85.76 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വിതരണം ചെയ്തത്.