April 21, 2025, 1:06 pm

മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണം

മോൺസൺ മാവുങ്കലിൻ്റെ വീട്ടിൽ മോഷണം. നോർത്ത് എറണാകുളം പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മോൺസൺ മാവുങ്കലിന്‍റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകൻ മനസ് മോൺസണ്‍ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് അന്വേഷണം നടത്തി. ക്രിമിനൽ പോലീസിൻ്റെ കസ്റ്റഡിയിലാണ് വീട്. ഇവിടെ മോഷണം നടന്നതായി മോൻസൻ മാവുങ്കൽ തന്നെ പരാതിപ്പെട്ടു.

വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച വിളക്കുകള്‍ ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റത്തിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിക്കുകയും ചെയ്തു. . പ്രദേശവാസികളാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. വാതിലിൽ ബലം പ്രയോഗിച്ചതായോ മറ്റെന്തെങ്കിലുമോ ലക്ഷണമില്ല. അതിനാൽ വീടിൻ്റെ താക്കോൽ കൈവശം വച്ചവരെ ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിച്ചു.