November 27, 2024, 10:13 pm

വീണ്ടും തിരിച്ചടി: സത്യഭാമക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷനും

ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്റെ നിര്‍ദേശം. . അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് കമ്മിഷൻ നിർദേശിച്ചു.

അതേ സമയം കേരള കലാമണ്ഡലം വേദിയിലെത്തി ആർഎൽവി രാമകൃഷ്ണനെ നൃത്താവിഷ്കാരത്തിന് ക്ഷണിച്ചു. സത്യഭാമയുടെ പരാമർശത്തിനു ശേഷം കലാമണ്ഡലം തന്നെ നേരിട്ട് രാമകൃഷ്ണനെ നൃത്തം ചെയ്യാൻ ക്ഷണിച്ചു. രാമകൃഷ്ണൻ ക്ഷണം സ്വീകരിച്ചു. ചൊവ്വാഴ്ച കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും. ആർ.എൽ.വി. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നതെന്ന് രാമകൃഷ്ണൻ പറഞ്ഞു. രാമകൃഷ്ണനും കലാമണ്ഡലത്തിലെ ഗവേഷക വിദ്യാർത്ഥിയായിരുന്നു. നേരത്തെ സുരേഷ് ഗോപിയുടെ നൃത്ത പരിപാടിക്കുള്ള ക്ഷണം രാമകൃഷ്ണൻ നിരസിച്ചിരുന്നു. അന്ന് താൻ തിരക്കിലാണെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ ക്ഷണം രാമകൃഷ്ണൻ നിരസിച്ചു.

You may have missed