ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ
ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നാല് പേർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലാത്തതിനാൽ പോലീസ് സ്വമേധയാ കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് സ്ഥിരീകരിച്ചു.
ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിനും റെയിൽവെ സ്റ്റേഷനും ഇടയിൽ വച്ചാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെ ബലമായാണ് തട്ടിക്കൊണ്ടുപോയത്. അര മണിക്കൂറോളം ഹോട്ടലിന് മുന്നിൽ ഇവർ കാത്തുനിന്നു.