ലഹരിപാർട്ടിയിൽ പാമ്പിൻവിഷം ഉപയോഗിച്ചെന്ന കേസിൽ പ്രമുഖ യുട്യൂബർ അറസ്റ്റിൽ
മദ്യപാന പാർട്ടിയിൽ പാമ്പിൻ്റെ വിഷം ഉപയോഗിച്ചുവെന്ന സംശയത്തെത്തുടർന്ന് പ്രശസ്ത യൂട്യൂബർ അറസ്റ്റിൽ. എൽവിഷ് യാദവിനെയാണ് (26) നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സൂരജ്പൂരിലെ പ്രത്യേക കോടതിയിൽ എൽവിസിനെ കുറ്റം ചുമത്തി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
2023 നവംബർ മൂന്നിന് സെക്ടർ 51-ൽ നടന്ന ഒരു പാർട്ടിയിൽ പാമ്പിൻ വിഷം എത്തിച്ചതിന് ബിജെപി എംപി മേനകാഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിൾ ഫോർ ആനിമൽ സംഘടന നൽകിയ പരാതിയിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അഞ്ച് മൂർഖൻ പാമ്പടക്കം ഒമ്പതുപാമ്പുകളെയാണ് ഇവരുടെ പക്കൽനിന്ന് പിടികൂടിയത്. 20 മില്ലി പാമ്പിൻ വിഷവും കണ്ടെത്തി. സംഭവസ്ഥലത്ത് എൽവിഷ് ഇല്ലായിരുന്നതിനാൽ അറസ്റ്റുചെയ്തില്ല.