April 21, 2025, 7:10 am

പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി

പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ദളപതി വിജയ് തിരുവനന്തപുരത്ത് എത്തിയത്. ആഭ്യന്തര വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് ആരാധകർക്ക് നൽകിയത്. മാർച്ച് 18 മുതൽ 23 വരെ വിജയ് തലസ്ഥാനത്ത് ഉണ്ടാകും. അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍.

സംവിധായകൻ വെങ്കട്ട് പ്രഭു രണ്ടാഴ്ച മുമ്പ് തലസ്ഥാനത്തെത്തി സ്ഥലം പരിശോധിച്ചിരുന്നു. വിജയ്‌യുടെ സന്ദർശനം പ്രമാണിച്ച് ആരാധകർ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ കൂറ്റൻ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു. വീടില്ലാത്ത നിർധന കുടുംബത്തിന് ആരാധക സംഘം വീട് നിർമിച്ചു നൽകുമെന്നും വാർത്തകൾ വന്നിരുന്നു. അതേസമയം, വിജയ്ക്ക് ആരാധകരെ കാണാൻ പ്രത്യേക സമയം നൽകിയിരുന്നോ എന്ന് വ്യക്തമല്ല.