April 21, 2025, 7:00 pm

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് 44 കാരന് ദാരുണാന്ത്യം

തെങ്ങ് മുറിക്കുന്നതിനിടെ 44കാരൻ വീണ് മരിച്ചു. പാലക്കാട് വല്ലപ്പുഴ തെങ്ങിൻവളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞീദുവിൻ്റെ മകൻ നൗഷാദാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

വല്ലപ്പുഴ മലപ്പുറം സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ മരം മുറിക്കാനാണ് നൗഷാദ് എത്തിയത്. വെട്ടിയപ്പോൾ ദേഹത്തേക്ക് വീണു. ഉടൻ പട്ടാമ്പി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.