April 20, 2025, 5:54 am

പ്രതിപക്ഷ ആരോപണങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെ കേന്ദ്ര ഏജൻസിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ന് മുമ്പുള്ള സർക്കാർ ഇഡി, സിബിഐ അടക്കമുള്ളവയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ തൻ്റെ ഭരണകാലത്ത് ഈ ഏജൻസികൾ സ്വതന്ത്രമായി ജോലി ചെയ്യുന്നു. അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയമാണ് അദ്ദേഹത്തിൻ്റേത്. വരും കാലത്ത് അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കാനാണ് പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നത്.

അഴിമതിക്കെതിരായ അദ്ദേഹത്തിൻ്റെ പോരാട്ടത്തിൽ പലരും ആശങ്കാകുലരാണ്. അതുകൊണ്ടാണ് പലരും രാവും പകലും മോദിയെ അപമാനിക്കുന്നത്. 2014-ന് മുമ്പ് 5000 കോടി രൂപയുടെ സ്വത്തുക്കളാണ് കേന്ദ്ര ഏജൻസികൾ കണ്ടുകെട്ടിയത്. എന്നാൽ തൻ്റെ ഭരണകാലത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെട്ടിട്ടില്ല. മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മോദി.