April 20, 2025, 6:40 pm

വിവാഹനിശ്ചയ ദിവസത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പാളയിലാണ് സംഭവം. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്.

വിവാഹ നിശ്ചയ ദിവസം രാവിലെയാണ് അനീഷിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചങ്ങരംകുളം പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.