തൃശൂരിൽ കഞ്ചാവ് വേട്ട

തൃശ്ശൂരിൽ കഞ്ചാവ് വേട്ട. വാടാനപ്പള്ളിയിൽ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. വിവരമറിഞ്ഞ് തൃശൂർ ജില്ലാ സുരക്ഷാ സംഘവും വാടാനപ്പള്ളി പോലീസും നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
തൃശൂർ അരനാട്ടുകര ലാലൂർ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കൻ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് തീരദേശമേഖലയിൽ വിതരണം ചെയ്യാനാണ് ഇവർ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് കൊരട്ടിയിൽ നിന്ന് 210 കിലോ കഞ്ചാവ് കണ്ടെത്തിയ കേസിലെ പ്രതിയാണ് ജോസ്. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.