April 20, 2025, 11:26 am

വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം

വന്ദേ ഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിലാണ് സംഭവം. മുത്തുമരയിലെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു. അദ്ദേഹത്തിന് 68 വയസ്സായിരുന്നു. പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ കൂട്ടിയിടിച്ചതായാണ് പൊലീസ് നിഗമനം.

സംഭവത്തെ തുടർന്ന് റെയിൽവേ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.