കോഴിക്കോട് വിലങ്ങാട് പുഴയരികിൽ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് വിലങ്ങാട് പുഴയ്ക്ക് സമീപം ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. യുവതിയോടൊപ്പം താമസിച്ചിരുന്ന വാസു (എളുമ്പൻ) എന്നയാളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നു.
ഇന്നലെ നാദാപുരത്ത് ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിലങ്ങാട് കോളനിയിലെ സോണിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പ്രദേശവാസികൾ കല്ലുകൾക്കിടയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുണ്ട്. പ്രാഥമിക നിഗമനം: ഇത് കൊലപാതകമാണ്.