April 22, 2025, 3:28 am

 പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ 63കാരന് 83 വർഷം കഠിന തടവ്

പാലക്കാട് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 63കാരന് 83 വർഷത്തെ കഠിനതടവ്. തൊല്ലുകുറിത്തി സ്വദേശി അൻപിൻ 83 വർഷത്തെ കഠിന തടവിനും നാനൂറ്റി മുപ്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു.

പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. പെൺകുട്ടിയെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. 2022ൽ ഷൊർണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.