പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് സ്പെഷൽ കമാൻഡ് ജില്ലാ ഇൻസ്പെക്ടർ എ.ജി.ജി. പോളും പാർട്ടിയും ആർപിഎഫ്/സിഐബി പാർട്ടിയും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒമ്പത് കിലോഗ്രാം കഞ്ചാവ് പിടികൂടി.
മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.