April 9, 2025, 12:13 am

ഫ്‌ളാറ്റിന്റെ 18-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 12 ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

18-ാം നിലയിലെ അപ്പാർട്ട്‌മെൻ്റിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. വ്യാഴാഴ്ച ബിസാർഹ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിമാലയൻ പ്രൈഡ് അപ്പാർട്ട്‌മെൻ്റിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഒരു പെൺകുട്ടി മരിച്ചു. 18 കാരിയായ പെൺകുട്ടി തൻ്റെ ബാൽക്കണിയിൽ ചെടികൾ നനയ്ക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകട മരണമാണെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. വിവരം അറിഞ്ഞ സ്ഥലത്ത് എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ ഏഴാംക്ലാസ് വിദ്യാർത്ഥി പ്രദേശത്തെ മറ്റൊരു അപ്പാർട്ട്മെൻ്റിൻ്റെ 22-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷാ സമ്മർദ്ദത്തെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് പ്ലസ് ടു വിദ്യാർഥിയുടെ മരണം.