നവകേരള സദസിൽ പരാതി കൊടുത്തതിൻ്റെ പേരിൽ 13 കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു
നവകേരള സദസിൽ പരാതി ഉയർന്നതോടെ 13 കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമായി. കൊച്ചി സിറ്റി ഹൗസിങ് അതോറിറ്റി ഉദ്യോഗസ്ഥരോട് സർക്കാരിൻ്റെ പ്രതികാരം. ഇതേത്തുടർന്ന് എഐടിയുസിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധ സമരം നടത്താനൊരുങ്ങുകയാണ്.
മുന്നറിയിപ്പില്ലാതെ തൊഴിൽ നഷ്ടപ്പെട്ടതോടെ നിസ്സഹായ അവസ്ഥയിലാണ് ഭവന നിർമ്മാണ ബോർഡിലെ 13 ക്ലീനിംഗ് – സെക്യൂരിറ്റി കരാർ തൊഴിലാളികൾ. ദിവസക്കൂലിയായ 300 രൂപയിൽ ചെറിയ വർധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പരാതിപ്പെട്ടതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.