April 4, 2025, 12:19 am

ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയെ തെര‌ഞ്ഞെടുത്തു

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു.വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിലെ മധുസൂദനൻ നമ്പൂതിരിയെയാണ് പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.

ഇത് രണ്ടാം തവണയാണ് 53 കാരനായ മധുസൂദനൻ നമ്പൂശിരി ഗുരുവായൂർ സർക്കാരിൻ്റെ തലവനാകുന്നത്. നിലവിലെ മേല്‍ശാന്തിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ മേല്‍ശാന്തിയെ ഇന്ന് തെരഞ്ഞെടുത്തത്.