April 20, 2025, 4:01 am

ഷാദ്രയില്‍ വമ്പൻ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു

ഷാദ്രയിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. രാവിലെയുണ്ടായ തീപിടിത്തത്തിൽ കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തി. ഇവരിൽ മരിച്ചയാളും ഉൾപ്പെടുമോയെന്ന് വ്യക്തമല്ല. പരിക്കേറ്റവരുടെ നില വ്യക്തമല്ല. ഷാദ്രയിലെ ഗീത കോളനിയിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

വിവരമറിഞ്ഞ് അഞ്ചരയോടെ പൊലീസ് സ്ഥലത്തെത്തി. ഇവർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. എല്ലാവരെയും പുറത്തെടുത്തതായാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ പ്രദേശത്തെ വാഹനങ്ങൾ നശിച്ചു. തീ ഇപ്പോഴും പൂർണമായും അണഞ്ഞിട്ടില്ല.