കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി

കൊച്ചി സ്വദേശിനിയായ 25കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിൽ എത്തിച്ച ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതികൾ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
നാദാപുരം സ്വദേശിയായ സുഹൃത്തിനെതിരെയാണ് 25 കാരിയായ യുവതിയുടെ പരാതി. ബിസിനസ് ആവശ്യങ്ങൾക്കായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. കീഴടങ്ങാത്തതിനെ തുടർന്ന് അതിഹിവിറ്റ ഭീഷണിപ്പെടുത്താൻ തുടങ്ങി.വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയതായും അതിജീവിത.
താൻ മാനസികമായി തളർന്ന് ആത്മഹത്യയുടെ വക്കിലാണെന്ന് അതിദ്‌ഷീവ്ത പറഞ്ഞു. അതേസമയം വടകര റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാദാപുരം സ്വദേശിയായ പ്രതി വിദേശത്താണെന്നും പോലീസ് പറഞ്ഞു.