10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളം 10 വന്ദേഭാരത് ട്രെയിനുകൾ കൂടി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് 10 പുതിയ ഹൈ സ്പീഡ് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.കഴിഞ്ഞ ദശകത്തിൽ ചെയ്തതെല്ലാം രാജ്യത്തിൻ്റെ വികസനത്തിൻ്റെ തിരനോട്ടം മാത്രമാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. വിവിധ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും പ്രധാനമന്ത്രി നിർവഹിച്ചു.
രാജ്യത്തെ യുവജനങ്ങളാണ് രാജ്യത്തിന് എത്തരത്തിലുള്ള റെയിൽവേയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന സർക്കാർ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകി. റെയിൽവേയാണ് പ്രധാന ഇരകളെന്നും പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ നല്ല ഭാവിക്ക് ഇന്ന് അടിത്തറ പാകിയതായി പ്രധാനമന്ത്രി പറഞ്ഞു.