പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ അസമിലും പ്രതിഷേധം കനക്കുന്നു
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ അസമിലും പ്രതിഷേധമുണ്ട്. സിഎഎ നടപ്പാക്കുന്നതിനെതിരെ അസമില്‍ ‘സര്‍ബത്മാക് ഹര്‍ത്താലി’ന് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗുവാഹത്തി േെപാലീസ് നോട്ടീസ് അയച്ചു. പ്രതിഷേധ സൂചകമായി ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയൻ സിഎഎ വിജ്ഞാപന നിയമങ്ങളുടെ പകർപ്പ് കത്തിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികളും നടന്നു. അസം യുണൈറ്റഡ് പ്രതിപക്ഷ ഫോറം ഇന്ന് ദേശീയ ഹർത്താൽ പ്രഖ്യാപിച്ചു.
കോടതിയിലും പുറത്തും നിയമപോരാട്ടം നടത്തുമെന്ന് ആറ് വർഷമായി അസമിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയൻ വ്യക്തമാക്കി.