April 21, 2025, 5:04 pm

കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ദുരൂഹത തുടരുന്നു

കട്ടപ്പന ഇരട്ടക്കൊലക്കേസിൽ ദുരൂഹത തുടരുന്നു. നവജാത ശിശുവിൻ്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. രാവിലെ ഒമ്പതിന് വീടിനോട് ചേർന്നുള്ള തൊഴുത്ത് വീണ്ടും കുഴിയെടുത്ത് പരിശോധിക്കും. വിജയൻ്റെ ഭാര്യ സുമയെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. പ്രതിയായ നിതീഷ് പോലീസുമായി സഹകരിക്കുന്നില്ല. ആദ്യം പറഞ്ഞ മൊഴികള്‍ പ്രതി മറ്റി പറഞ്ഞു.

നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് പ്രതി മൊഴി നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കുഞ്ഞിനെ കുഴിച്ചിട്ട വീടിന് സമീപത്തെ ഷെഡിൽ പരിശോധന നടത്തുന്നത്. ഇന്നലെ നടത്തിയ അന്വേഷണത്തിൽ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല.

തുടർന്ന് പ്രതി സാക്ഷിമൊഴി മാറ്റി. തൊഴുത്തിനു സമീപമല്ലാതെ മറ്റൊരു സ്ഥലത്താണ് മൃതദേഹം സംസ്‌കരിച്ചതെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ പോലീസ് ഇത് വിശ്വസിച്ചില്ല. മൊഴി പൊലീസ് തന്നെ പരിശോധിക്കും.