വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കും
വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നതിനെ തുടർന്നുണ്ടായ അപകടത്തെക്കുറിച്ച് ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്. റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ ഇന്നലെ മന്ത്രി നിർദേശം നൽകി.
ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് കടലിൽ വീണ് 15 പേർക്ക് പരിക്കേറ്റിരുന്നു. ഹൈദരാബാദ് സ്വദേശി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പാലത്തിൻ്റെ കൈവരി തകർന്നാണ് സഞ്ചാരികൾ കടലിൽ വീണത്.