ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡൽഹിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 40-50 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുട്ടി എങ്ങനെയാണ് വീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഡൽഹിയിലെ കേഷ്പൂരിലാണ് സംഭവം. ഡൽഹി അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. കുട്ടി വീണ കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ കുഴിക്കാനുള്ള ശ്രമത്തിലാണ്.