കോഴിക്കോട് വടകരയിൽ ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ചു
കോഴിക്കോട് വടകരയിൽ ഡിവൈഎസ്പി കാർ കത്തിച്ചു. ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തി നശിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ കടയ്ക്കും തീയിട്ടു. ഇസ്ലാമിക് ലീഗ് നേതാക്കളിലൊരാളുടെ കടയാണ് കത്തിച്ചത്. അറസ്റ്റിലായയാൾ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു.
കാർ പൂർണമായും കത്തിനശിച്ചു. ലീഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പൊലീസ് വാഹനത്തിന് തീവെച്ചത്.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം.