പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന അഡിയാല സെൻട്രൽ ജയിലിനു നേരെ ഭീകരാക്രമണ ശ്രമം

പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ അഡിയാല സെൻട്രൽ ജയിലിനു നേരെ ഭീകരാക്രമണം. തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ശ്രമം പരാജയപ്പെട്ടത്മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തു.
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ വിദേശകാര്യ മന്ത്രി, പഞ്ചാബ് മുൻ മുഖ്യമന്ത്രി എന്നിവരുൾപ്പെടെ നിരവധി വിഐപികൾ തടവിൽ കഴിയുന്ന ജയിലിലാണ് ഭീകരാക്രമണ ശ്രമം നടന്നത്. പിടിയിലായ ഭീകരൻ അഫ്ഗാനിസ്ഥാനിൽ നിന്നാണ്. ഓട്ടോമാറ്റിക് ആയുധങ്ങൾക്ക് പുറമെ ഹാൻഡ് ഗ്രനേഡുകൾ, ഇംപ്രൊവൈസ്ഡ് സ്‌ഫോടക ഉപകരണങ്ങൾ (ഐഇഡി), ജയിൽ പദ്ധതികൾ എന്നിവയും പിടിച്ചെടുത്തു.