April 8, 2025, 9:28 am

രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം

രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിലയിരുത്തൽ.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ചലിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് കുട്ടികൾക്ക് ഷോക്കേറ്റത്.

രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ ഒരാൾക്ക് 100 ശതമാനം പൊള്ളലേറ്റതായി ആരോഗ്യമന്ത്രി ഹീരാലാൽ നഗർ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.