April 8, 2025, 1:42 am

ബ്രിട്ടണിൽ ബട്ടർ ചിക്കൻ കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

ബ്രിട്ടണിൽ ബട്ടർ ചിക്കൻ കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ നിന്നുള്ള ജോസഫ് ഹിഗ്ഗിൻസൺ (27) ആണ് മരിച്ചത്.നട്‌സ്, ബദാം എന്നിവയോട് നേരത്തെ അലർജിയുണ്ടായിരുന്നു യുവാവിന്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അനാഫൈലക്സിസ് എന്ന അലർജിയാണ് യുവാവിന് അനുഭവപ്പെട്ടത്. മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഹിഗ്ഗിൻസൺ ബദാം അടങ്ങിയിട്ടുണ്ടെന്നറിഞ്ഞ് ബട്ടർ ചിക്കൻ കഴിച്ചു. അതുവരെ നട്‌സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് മനസ്സിൽ വെച്ചാണ് കൊറിയൻ ചിക്കൻ കഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.