മദ്യപാനം തടഞ്ഞ ഭാര്യയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നു
മദ്യപാനം തടഞ്ഞ ഭാര്യയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ ബുദൗണിലാണ് സംഭവം. മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം 40 വയസ്സുള്ള ഒരു സ്ത്രീയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു.
ബുദൗൺ ജില്ലയിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. മനീഷ് സക്സേനയാണ് ഭാര്യ ഷാനോയെ ജീവനോടെ കത്തിച്ചത്. ഇയാൾ മദ്യത്തിന് അടിമയായിരുന്നുവെന്ന് മുതിർന്ന പോലീസ് കമ്മീഷണർ അലോക് പ്രിയദർശി പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാൻ അനുവദിക്കാത്തതാണ് വഴക്കിന് കാരണം. വഴക്ക് രൂക്ഷമായതോടെ മുനീഷ് മോട്ടോർ സൈക്കിളിലെ പെട്രോൾ ഊറ്റി ഷാനോയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് അലോക് പ്രിയദർശി പറഞ്ഞു.