സർവ്വീസ് നീട്ടി കൊച്ചി മെട്രോ

ശിവരാത്രി പ്രമാണിച്ച് ആലുവ മണപ്പുറത്ത് ബലി തർപ്പണം എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് 8, 9 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്.
മാർച്ച് 8 വെള്ളിയാഴ്ച, ആലുവ, തൃപ്പിനിത്തുറ ടെർമിനലുകളിൽ നിന്ന് രാത്രി 11:30 വരെ മെട്രോ ഓടും. രാത്രി 10.30 മുതൽ ഓരോ 30 മിനിറ്റിലും മെട്രോ ഓടുന്നു.
മാർച്ച് 9ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും. പുലർച്ചെ 4.30 മുതൽ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവ്വീസ്.
പുതുക്കിയ ട്രെയിൻ സമയക്രമം ബലിതർപ്പണത്തിന് വരുന്നവർക്ക് മാത്രമല്ല, യുപിഎസ്‌സി പരീക്ഷയെഴുതുന്നവർക്കും അന്നുതന്നെ സഹായകമാകുമെന്ന് കെഎംആർഎൽ പ്രതീക്ഷിക്കുന്നു.