കാട്ടാന ആക്രമണത്തില്‍ മരിച്ച ഇടുക്കി നേര്യമംഗലം സ്വദേശി ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു
കാട്ടാന ആക്രമണത്തില്‍ മരിച്ച ഇടുക്കി നേര്യമംഗലം സ്വദേശി ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു.സ്വന്തം പുരയിടത്തില്‍ നില്‍ക്കുമ്പോഴാണ് കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ദിരയെന്ന വയോധിക കൊല്ലപ്പെടുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട ഇന്ദിരയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാത്രി തന്നെ കാഞ്ഞിരവേലിയിലെ വീട്ടില്‍ എത്തിച്ചിരുന്നു.
ആനകള്‍ പുരയിടത്തിലേക്ക് എത്തുന്നതുകണ്ടതോടെ അവയെ തുരത്താന്‍ ഇന്ദിര ശ്രമിക്കുകയായിരുന്നു. രണ്ട് കാട്ടാനകള്‍ തിരികെ കാട്ടിലേക്ക് പോയെങ്കിലും ഒരു ആന പുരയിടത്തിലേക്കെത്തി ഇന്ദിരയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.സര്‍ക്കാര്‍ നല്കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്നാണ് കുടുംബത്തിന്റെ പ്രതികരണം. കാട്ടാന ആക്രമണത്തില്‍ ഒരു ജീവന് നഷ്ടപ്പെട്ടതോടെ ഒരു ഗ്രാമമാകെ ആശങ്കയിലായിരിക്കുകയാണ്