വയനാട്ടിലെ തിരുനെല്ലിയിൽ പുള്ളിപ്പുലിയുടെ ജഢം കണ്ടെത്തി
വയനാട് തിരുനെല്ലിയിൽ പുള്ളിപ്പുലിയുടെ ജഢം കണ്ടെത്തി. തിരുനെല്ലി പഞ്ചായത്ത് അതിർത്തിയിലെ ചേറൂർ പാലത്തിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുള്ളിപ്പുലി ചത്തിട്ട് അധികം ദിവസമായിട്ടില്ലെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സ്വകാര്യ കാപ്പിത്തോട്ടത്തിൽ പുലിയുടെ ജഢം കണ്ടെത്തിയത്.
തോട്ടക്കാരാണ് ആദ്യം കണ്ടത്. നോര്‍ത്ത് വയനാട് വനം വകുപ്പ് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചിന് കീഴിലാണ് സംഭവം. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. എങ്ങനെയാണ് പുലി ചത്തതെന്ന് വ്യക്തമല്ല.