April 11, 2025, 12:32 pm

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില.ഇന്ന് ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5945 രൂപയായി.ആഗോള വിപണിയിലെ വില വര്‍ധനവാണ് കേരള വിപണിയിലും വില റെക്കോര്‍ഡിലെത്താന്‍ കാരണംഅന്താരാഷ്ട്ര സ്വർണവില 2118 ഡോളർ വരെ പോയതിനുശേഷം എപ്പോൾ 2012 ഡോളറിൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു പവന്റെ ഏറ്റവും ഉയര്‍ന്ന വില. 2300 ഡോളർ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകൾ ഇപ്പോൾ കാണുന്നുണ്ട്.വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.