November 28, 2024, 4:19 am

രാജീവ് ഗാന്ധി വധകേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. അദ്ദേഹത്തിന് 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.അടുത്തിടെയാണ് ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം അനുമതി നൽകിയത്.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിൽ ഒരാളാണ് സുതേന്ദ്രരാജ എന്ന ശാന്തൻ. ശ്രീലങ്ക സന്ദർശിക്കാനും പ്രായമായ അമ്മയെ കാണാൻ അവിടെ തങ്ങാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡൻ്റിൻ്റെ സഹായം തേടിയിരുന്നു.

2022 മെയ് മാസത്തിൽ, രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ ശിക്ഷ അനുഭവിക്കുന്നതിന് മുമ്പ് സുപ്രീം കോടതി വിട്ടയച്ചു. ജയിൽ മോചിതനായ ശേഷം ശാന്തനെ ട്രിച്ചിയിലെ പ്രത്യേക ക്യാമ്പിൽ പാർപ്പിച്ചു.

You may have missed