April 21, 2025, 12:27 pm

വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ

വർക്കലയിൽ അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്കുള്ള റെയിൽവേ ലൈനിൽ ട്രെയിനിടിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ പേര് വ്യക്തമല്ല. കുട്ടിക്ക് ഏകദേശം 5 വയസ്സ് പ്രായമുണ്ട്