കെവൈസി ഫാസ്റ്റ്ടാഗ് അപ്‌ഡേഷൻ ഈ മാസം 29 വരെ
ദേശീയ പാതകളിലെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിൻ്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്റ്റ്ടാഗ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒന്നിലധികം വാഹനങ്ങളിൽ ഒരു ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക, രാജ്യത്തുടനീളമുള്ള ടോൾ പിരിവ് ലളിതമാക്കുക എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യം.
ഒന്നിലധികം വാഹനങ്ങൾ ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. കൂടാതെ, കെവൈസി ഇല്ലാതെയാണ് ഫാസ്ടാഗ് നൽകിയതെന്നും കണ്ടെത്തി.