തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്
തൃശൂരിൽ പാരാമെഡിക്കൽ കോഴ്സുകളുടെ മറവിൽ തട്ടിപ്പ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് വൻ പരാതിയുമായി വിദ്യാർഥികൾ എത്തിയത്. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് കബളിപ്പിച്ചതെന്നാണ് പരാതി. സ്ഥാപനം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമല്ലെന്നും പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 50,000 മുതൽ 6,000 രൂപ വരെയാണ് ഫീസ് ഈടാക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.
തൃശ്ശൂരിലെ നോർത്ത് സ്റ്റാൻഡിൽ നിന്നാണ് മിനർവ അക്കാദമി പ്രവർത്തിക്കുന്നത്.
മിനർവ അക്കാദമി ഡിപ്ലോമ, ഡിഗ്രി പ്രോഗ്രാമുകൾ നടത്തുന്നു. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ജോലി ലഭിക്കാതെ വന്നപ്പോഴാണ് സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത്.
പരാതിയെ തുടർന്ന് അടുത്തിടെ ബിരുദം നേടിയവർക്ക് സ്ഥാപനം സർട്ടിഫിക്കറ്റ് നൽകിയില്ല.