വനപാലകര്‍ക്ക് സുരക്ഷയൊരുക്കണം; പ്രതിഷേധക്കൂട്ടായ്മയും ഉപവാസവും ഇന്ന്

വര്‍ദ്ധിച്ച് വരുന്ന വന്യമൃഗ സംഘര്‍ഷങ്ങള്‍ക്കിടെ വനപാലകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ (KFPSA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വയനാട് ജില്ലയിലെ കല്പറ്റയില്‍ ഉപവാസവും മറ്റ് ജില്ലകളില്‍ പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിക്കും.
വർദ്ധിച്ചുവരുന്ന വന്യജീവി സംഘർഷങ്ങൾക്കിടയിൽ. കേരളത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങളിലും വന്യജീവി സംഘർഷം സൃഷ്ടിക്കുന്നതിലും പ്രതിഷേധിച്ചാണ് ഉപവാസമടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 4.00 വരെ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് നിരാഹാര സമരം.