November 27, 2024, 9:16 pm

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം (എംഡിഎംഎ) സഹിതമാണ് ഇരുവരും പിടിയിലായത്. എക്സൈസ് കമ്മീഷണർ വകുപ്പും മലപ്പുറം ഐബിയും പൊന്നാനി എക്സൈസും സംയുക്തമായി നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്.

പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയിലെ വീട്ടിൽ മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മങ്ങാടിപ്പുറത്തെ വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ മൊത്തമായി എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവർ.

You may have missed