November 27, 2024, 9:14 pm

ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി

ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്ന് സുപ്രിംകോടതി നിരിക്ഷിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ആളായിരിക്കണം റിട്ടേണിംഗ് ഓഫിസറെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി രജിസ്ട്രാർ നിയമിച്ച ജുഡീഷ്യൽ ഓഫീസറുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തണം.ബാലറ്റ് പേപ്പറുകൾ നാളെ പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാറുടെ കസ്റ്റഡിയിൽ സമർപ്പിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഈ കേസ് നാളെ ഉച്ചയ്ക്ക് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

സംഭവത്തിൽ റിട്ടേണിംഗ് പോലീസ് ഓഫീസറുടെ ഗുരുതരമായ വീഴ്ചയാണെന്ന് സുപ്രീം കോടതി ഇന്ന് കണ്ടെത്തി. ബാലറ്റുകൾ നാളെ തയ്യാറാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജനുവരി 30ന് ചണ്ഡീഗഢിൽ മേയർ തിരഞ്ഞെടുപ്പ് നടന്നു.ബാലറ്റുകളും വോട്ടെണ്ണൽ ദിവസത്തെ മുഴുവൻ രേഖകളും ചൊവ്വാഴ്ച പരിശോധിക്കുമെന്ന് കോടതി അറിയിച്ചു.

You may have missed