April 21, 2025, 12:24 pm

പേട്ടയില്‍ രണ്ടുവയസുകാരിയുടെ തിരോധാനം; മൂന്ന് ടീമുകളായി തിരിഞ്ഞ് അന്വേഷണം

തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ ബിഹാർ സ്വദേശിനിയായ രണ്ട് വയസുകാരിയുടെ തിരോധാനം മൂന്ന് സംഘങ്ങൾ അന്വേഷിക്കും. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ഷാഡോ ടീമിനെയും അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ മറ്റ് ജില്ലകളും കന്യാകുമാരിയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോയെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.

നിലവിൽ സിസിടിവി സംവിധാനങ്ങൾ പരിശോധിച്ചുവരികയാണ്. കുട്ടിയെ കാണാതായിട്ട് പത്ത് മണിക്കൂർ കഴിഞ്ഞു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡെസ്പാച്ച് സെൻ്ററുമായി ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടു. വിവരങ്ങൾക്ക് 0471 2743 195 അല്ലെങ്കിൽ 112.