April 19, 2025, 11:54 pm

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി യുവതി മരിച്ചു. പട്ടണക്കാട് സ്വദേശി ആരതിയാണ് മരിച്ചത്. അന്ന് രാവിലെ കുടുംബ വഴക്കിനെ തുടർന്ന് നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഇന്ന് രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ ഭർത്താവിനും പൊള്ളലേറ്റു. ഇരുവരെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരതി മരിച്ചു.