November 27, 2024, 7:50 pm

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്. വായുവിൻ്റെ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്നത് ശ്രദ്ധിക്കുക.

ഇന്നും നാളെയും കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസും കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും (സാധാരണയേക്കാൾ 3-4 ഡിഗ്രി സെൽഷ്യസ്) താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You may have missed