November 27, 2024, 6:33 pm

മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു

മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു. ജെ സി ബി ഉപയോഗിച്ച്‌ മണ്ണുമാന്തി പാതയൊരുക്കി അതിലൂടെ ആനയെ പുറത്തെത്തിക്കുകയായിരുന്നു. ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു കുട്ടിയാന വീണത്. കിണറിന് സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ ഓടിച്ചത്. തുടർന്ന് പത്തരയോടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടിയാനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനപാലകർ നൽകുന്ന വിവരം. ആനയെ ഓടിച്ച്‌ കാട്ടാനക്കൂട്ടത്തിനടുത്തേക്ക് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed