November 27, 2024, 6:03 pm

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; പരിഭ്രാന്തിയിൽ നാട്ടുകാർ

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ പാക്കം സ്വദേശി പോൾ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപതരയോട് കൂടിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പാക്കം മേഖലയിൽ നിന്നുള്ള കുറുവദ്വീപിലേക്കുള്ള എൻട്രൻസിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് കാട്ടാനായുടെ ആക്രമണം ഉണ്ടായത്. ദ്വീപിലേക്കുള്ള വനപാതയിലൂടെ റോഡ് ആണ് ഇത്. ദിവസങ്ങളായി വയനാട്ടിലെ ജനവാസമേഖലകളിൽ വന്യജീവികളുടെ സാന്നിധ്യം വർധിച്ചതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവർ അവർ ഒച്ചവെച്ച്‌ കാട്ടാനയെ ഓടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed